റാഞ്ചി: കാല്‍മുട്ടിന് വേദന കലശലായതോടെ സൂപ്പര്‍ ക്രിക്കറ്റ് താരം എം.എസ് ധോണിയെ ചികിത്സ തേടിയെത്തിയത് നാടന്‍ ആയുര്‍വേദ വൈദ്യന്റെ മുന്നില്‍. വൈദ്യനാകത്തെ തന്റെ മുന്നിലിരിക്കുന്ന ആളെ മനസിലായതുമില്ല. എപ്പോഴും ഞെട്ടിക്കുന്ന ധോണി ഇത്തവണ ഞെട്ടിച്ചത് ചികില്‍സയുടെ പേരിലാണ്. റാഞ്ചിയിലെ വന്ദന്‍ സിങ് എന്ന പ്രമുഖ വൈദ്യന്റെ പക്കലാണ് ധോണി ചികിത്സ തേടിയിരിക്കുന്നത്.
സ്വന്തം വീട്ടില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ഈ വൈദ്യന്റെ സ്വദേശം. ലാപങ് പോലീസ് സ്റ്റേഷന് പരിസരത്തെ കാത്തിങ്കെല എന്ന സ്ഥലത്ത് ഒരു മരത്തിന് ചുവട്ടിലാണ് വന്ദന്‍ സിങ് രോഗികളെ ചികിത്സിക്കുന്നത്. ഇരു കാല്‍മുട്ടുകള്‍ക്കും വേദന അനുഭവപ്പെട്ടതോടെയാണ് ധോണി ഇവിടെ ചികിത്സയ്ക്കെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്റെ അടുത്ത് വരുന്നത് സാക്ഷാല്‍ എം.എസ് ധോണിയാണെന്ന് വന്ദന്‍ സിങ്ങിന് മനസിലായിരുന്നില്ല. ധോണിയെ കണ്ട് റോഡിലൂടെയും മറ്റും പോകുന്നയാളുകള്‍ വണ്ടിനിര്‍ത്തി വന്ന് ഫോട്ടോയെടുക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ ചികിത്സിക്കുന്നത് പ്രസിദ്ധനായ ക്രിക്കറ്റ് താരത്തെയാണെന്ന് അദ്ദേഹം അറിയുന്നത്.
മാസത്തില്‍ ഒരു ഡോസ് മരുന്നാണ് ധോണിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. അതിനായാണ് ധോണി എത്തിയത്. അടുത്ത ഡോസ് സ്വീകരിക്കാന്‍ ധോണി എപ്പോള്‍ എത്തുമെന്ന് തനിക്ക് അറിയില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഒരു ഡോസിന് വെറും 40 രൂപ മാത്രമാണ് ഇദ്ദേഹം ഈടാക്കുന്നത്.
Discussion about this post