മാജിക്കിന്റെ മാന്ത്രികതയില്‍ അദ്ഭുതം തീര്‍ത്തൊരു ബാലനാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ താരം. ഈ കൊച്ചുമിടുക്കന് കാഴ്ച വച്ച പ്രകടനം കണ്ടാല്‍ ആരും അന്തംവിട്ടുപോകും. കൂട്ടുകാര്‍ക്കു നടുവില്‍ ഒരു മേശയ്ക്കു മുന്നില്‍ നിന്നുകൊണ്ടാണ് മിന്നും പ്രകടനം. രണ്ടു കയ്യിലുമുള്ള ചെറിയ ബോളിനു സമാനമായ വസ്തുക്കള്‍ കൊണ്ടാണ് കുട്ടി മജീഷ്യന്‍ കാണികളെ വിസ്മയിപ്പിച്ചത്.
സോഷ്യല്‍മീഡിയയില്‍ പങ്കു വച്ച വിഡിയോ 12 കോടിയിലധികം ആളുകളാണ് കണ്ടത് . ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് അടക്കം 50 ലക്ഷത്തിലധികം പേര് വീഡിയോ ലൈക്കും ചെയ്തു. കുട്ടിയുടെ വേഗത്തെയും കഴിവിനെയും പ്രകീര്‍ത്തിച്ചു കൊണ്ടുള്ള കമന്റുകളാണ് വിഡിയോയ്ക്കു താഴെ നിറയുന്നത്.
View this post on Instagram
Discussion about this post