ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ 2 റണ്‍വേകളിലൂടെ വിമാന ഗതാഗതം പൂര്‍ണതോതില്‍ തുടങ്ങി. ഇതോടെ അവധിക്കാല തിരക്കുകളെ കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ പര്യാപ്തമായി. റണ്‍വേ നവീകരണം വന്‍ വിജയമെന്ന് അധികൃതര്‍ അറിയിച്ചു.
അമ്മാന്, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങളാണ് നവീകരിച്ച റണ്‍വേയിലൂടെ കഴിഞ്ഞ 22ന് പറന്നുയര്‍ന്നത്. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനം ലാന്‍ഡ് ചെയ്തു.
Discussion about this post