ടോയ്ലറ്റ് മലിനജലം ശുദ്ധീകരിച്ച് നിര്‍മിച്ച ബിയര്‍ പുറത്തിറക്കി സിംഗപ്പൂര്‍. രാജ്യത്തെ ദേശീയജല ഏജന്‍സിയായ പബും പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവര്‍ക്സും സഹകരിച്ചാണ് ന്യൂബ്രൂ എന്ന പേരില്‍ മലിനജലം ഉപയോഗിച്ച് നിര്‍മിച്ച ബിയര്‍ പുറത്തിറക്കിയത്.
2018 ലെ ഒരു വാട്ടര്‍ കോണ്‍ഫറന്‍സിലാണ് ന്യൂ ബ്രൂ ആദ്യമായി അവതരിപ്പിച്ചത്. ഏപ്രിലില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും ബ്രൂവര്‍ക്സ് ഔട്ട്ലെറ്റുകളിലും വില്‍പ്പനയ്ക്കെത്തി. മലിനജലം സംസ്കരിക്കുന്ന പ്ലാന്റില്‍ നിന്ന് ശുദ്ധീകരിച്ച വെള്ളമായ ന്യൂവാട്ടര്‍ എന്ന വെള്ളമാണ് ബിയര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. സുസ്ഥിര ജല ഉപയോഗത്തിന്റെയും പുനരുപയോഗത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സിംഗപ്പൂര്‍ക്കാരെ ബോധവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ബിയര്‍ എന്ന് അധികൃതര്‍ പറഞ്ഞു.
ന്യൂ ബ്രൂവിന്റെ ആദ്യ ബാച്ച് ബ്രൂവര്‍ക്സ് റസ്റ്റോറന്റുകളില്‍ ഇതിനകം തന്നെ വിറ്റുതീര്‍ന്നു.
മലിനജലം സംസ്കരിച്ച് കുടിവെള്ളമാക്കുക എന്ന ആശയത്തിന് കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആശയത്തിന് സിംഗപ്പൂരില്‍ സ്വീകാര്യതയുണ്ട്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് മലിനജലം അണുവിമുക്തമാക്കുകയും മാലിന്യം നീക്കാനായി നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്താണ് സിംഗപ്പൂരില്‍ മലിനജലം സംസ്കരിച്ച് കുടിവെള്ളമായ ന്യൂവാട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post