തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജൂലൈ 31 വരെ അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. യോഗ ദര്‍ശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി പരിചിയപ്പെടുത്തിയിട്ടുള്ളത്. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്.
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ 04712325101, 8281114464 https://srccc.in/download ലിങ്കില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ലോഡ്ചെയ്ത് അപേക്ഷിക്കാവുന്നതാണ്. വിശദാംശങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2022 ജൂലൈ 31. എറണാകുളം ജില്ലയിലെ പഠന കേന്ദ്രങ്ങള്‍ ആനന്ദം യോഗ& മെഡിറ്റേഷന്‍ സെന്റര്‍, എറണാകുളം-9446605436, സറൈസ്അക്കാദമി, എറണാകുളം – 9446607564, പതഞ്ജലിയോഗ, എറണാകുളം – 9020852888, ശ്രീ പതഞ്ജലിയോഗാലയ, എറണാകുളം – 8281505094, ആത്രേയംയോഗ, എറണാകുളം-9446354736, എന്‍ലൈറ്റ് കോളേജ്, വാത്തിയായത്ത് ആശുപത്രിക്ക്സമീപം, പി.പി. റോഡ്, പെരുമ്പാവൂര്‍: 9048105832, 9645835831
Discussion about this post