തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വം ക്വാര്‍ട്ടേര്‍സ് ഇടിഞ്ഞ് താഴ്ന്നു. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. ഗുരുവായൂര്‍ തെക്കേ നടയില്‍ ദേവസ്വം ജീവനക്കാര്‍ക്ക് താമസത്തിനായി പണികഴിപ്പിച്ച ക്വാര്‍ട്ടേര്‍സ് കെട്ടിടമാണ് ഇടിഞ്ഞ് താഴ്ന്നത്.
മൂന്ന് നില കെട്ടിടമാണ് അപകടത്തില്‍ പെട്ടത്. ഈ സമയത്ത് കെട്ടിടത്തിലെ രണ്ട് ഫ്ലാറ്റുകളില്‍ ആളുകളുണ്ടായിരുന്നു. എന്നാല്‍ ശബ്ദം കേട്ട് ഇവര്‍ ഉടന്‍ പുറത്തേക്ക് ഓടിയതിനാല്‍ ആളപായമില്ലാതെ രക്ഷപ്പെട്ടു.
Discussion about this post