മുംബൈ : സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു. തെരെഞ്ഞെടുത്ത കാലയളവിലെ പലിശ നിരക്കാണ് ഫെഡറല്‍ ബാങ്ക് ഉയര്‍ത്തിയത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ ബാങ്കുകള്‍ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ 2.75 ശതമാനം മുതല്‍ 5.75 ശതമാനം വരെയാണ് ഫെഡറല്‍ ബാങ്ക് പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 3.25 ശതമാനം മുതല്‍ 6.40 ശതമാനം വരെയുമാണ് പലിശ. 7 ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റാണ് ബാങ്ക് വര്‍ധിപ്പിച്ചത്. മുന്‍പ് 2.65 സ്ഥാനമാനമായിരുന്ന പലിശ നിരക്ക് ഇന്ന് മുതല്‍ 2.75 ശതമാനമായി.
അതേസമയം 30 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.25 ശതമാനമായി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. 46 ദിവസം മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഫെഡറല്‍ ബാങ്ക് 3.65 ശതമാനം പലിശ നല്‍കുന്നത് തുടരും, 61 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 3.75 ശതമാനമായി തുടരും. 91 ദിവസം മുതല്‍ 119 ദിവസം വരെയും 120 ദിവസം മുതല്‍ 180 ദിവസം വരെയുമുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 4.00 ശതമാനവും 4.25 ശതമാനവും പലിശ നിരക്ക് നല്‍കുന്നത് തുടരും. 181 ദിവസം മുതല്‍ 270 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.50 ശതമാനത്തില്‍ നിന്ന് 4.60 ശതമാനമായി ഉയര്‍ന്നു,
Discussion about this post