രാജ്യത്ത് ജൂണ്‍ മാസത്തില്‍ ബാങ്കുകള്‍ 12 ദിവസമാണ് അടഞ്ഞു കിടക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍ക്കും വിദേശ ബാങ്കുകള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും റീജണല്‍ ബാങ്കുകള്‍ക്കും ഒപ്പം പൊതുമേഖലാ ബാങ്കുകള്‍ക്കും നിശ്ചിത ദിവസങ്ങളില്‍ അവധി അനുവദിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ബാങ്ക് അവധി ദിവസങ്ങളില്‍ മാറ്റമുണ്ടാകും. ജൂണ്‍ മാസത്തിലെ ബാങ്ക് അവധികളില്‍ നാല് ഞായറും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഉള്‍പ്പെടുന്നു. ഒപ്പം മറ്റ് ആഘോഷ അവധികളും. അതേസമയം ബാങ്ക് അവധി ദിവസങ്ങളിലും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാനാകും.
2022 ജൂണ്‍ മാസത്തില്‍ ബാങ്ക് അവധികള്‍
ജൂണ്‍ 2 വ്യാഴം – മഹാറാണാ പ്രതാപ് ജയന്തി, (ഹിമാചല്‍ പ്രദേശ്, ഹരിയാന, രാജസ്ഥാന്) തെലങ്കാന രൂപീകരണ ദിനം (തെലങ്കാന)
ജൂണ്‍ 3 വെള്ളി – ശ്രീ ഗുരു അര്ജുന് ദേവ് ജിയുടെ രക്തസാക്ഷി ദിനം പഞ്ചാബ് (പഞ്ചാബ്)
ജൂണ്‍ 5 ഞായര്‍ – വാരാന്ത്യ അവധി (അഖിലേന്ത്യ ബാങ്ക് അവധി)
ജൂണ്‍ 11 ശനി – രണ്ടാം ശനിയാഴ്ച (അഖിലേന്ത്യ ബാങ്ക് അവധി)
ജൂണ്‍12 ഞായര്‍ – വാരാന്ത്യ അവധി (അഖിലേന്ത്യ ബാങ്ക് അവധി)
ജൂണ്‍ 14 ചൊവ്വ – പാഹിലി രാജ (ഒറീസ)
ജൂണ്‍ 15 ബുധന്‍ – രാജ സംക്രാന്തി (ഒറീസ), വൈഎംഎ ദിനം (മിസോറാം), ഗുരു ഹര്‍ഗോവിന്ദ് ജിയുടെ ജന്മദിനം (ജമ്മു കശ്മീര്‍)
ജൂണ്‍ 19 ഞായര്‍ – വാരാന്ത്യ അവധി (അഖിലേന്ത്യ ബാങ്ക് അവധി)
ജൂണ്‍ 22 ബുധന്‍ – ഖര്‍ച്ചി പൂജ (ത്രിപുര)
ജൂണ്‍ 25 ശനി – നാലാം ശനിയാഴ്ച (അഖിലേന്ത്യ ബാങ്ക് അവധി)
ജൂണ്‍ 26 ഞായര്‍ – വാരാന്ത്യ അവധി (അഖിലേന്ത്യ ബാങ്ക് അവധി)
ജൂണ്‍ 30 ബുധന്‍ – റെംന നി (മിസോറാം)
Discussion about this post