ബംഗളൂരു: ബംഗളൂരുവില്‍ ഭാരതീയ കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്തിന് നേരെ മഷിപ്രയോഗം. കര്‍ഷക സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സംഭവം.
ഒരു സംഘം ആളുകള്‍ എത്തി മഷിയെറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവിഭാഗവും ഹാളിലെ കസേരയെടുത്ത് ഏറ്റുമുട്ടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കര്‍ണാടകയിലെ കര്‍ഷകനേതാവ് പണം വാങ്ങുന്ന സ്റ്റിങ് ഓപ്പറേഷന് വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണം നല്‍കാനാണ് നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ചുക്കാന്‍ പിടിച്ച രാകേഷ് ടികായത്തും വാര്‍ത്താസമ്മേളനത്തിനെത്തി. സംഭവത്തിന് പിന്നാലെ പൊലീസ് സുരക്ഷ നല്‍കിയില്ലെന്നാരോപിച്ച് രാകേഷ് ടികായത്ത് രംഗത്തെത്തി.
കര്‍ഷകരുടെ വിജയം അംഗീകരിക്കാന്‍ കഴിയാത്തവരാണ് അക്രമത്തിന് പിന്നിലെന്നും രാകേഷ് ടികായത്ത് ആരോപിച്ചു. സംഭവത്തില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തെന്ന് പൊലീസ് പറഞ്ഞു.
Are Bhai Bhai Bhai 😭😭 pic.twitter.com/KmRuCKrOpX
— Amit Kumar (@AMIT_GUJJU) May 30, 2022
Discussion about this post