കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും മുന്‍ കൗണ്‍സിലറും അടക്കം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു. ഡിസിസി സെക്രട്ടറിയായിരുന്ന എം.ബി മുരളീധരന് കോണ്‍ഗ്രസ് വിട്ട് ദിവസങ്ങള്‍ക്കകമാണ് പുതിയ സംഭവവികാസങ്ങള്‍.
തൃക്കാക്കരയില്‍ കോണ്‍ഗ്രസിനകത്ത് നിലനില്‍ക്കുന്ന ചേരിപ്പോരാണ് നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞുപോക്കിന് കാരണമാകുന്നത്. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ സി.എം നിഷാദ് ഭാര്യയും മുന്‍ യുഡിഎഫ് കൗണ്‍സിലറുമായ ജെഷീന എന്നിവരുടെ നേതൃത്വത്തില്‍ പതിനെട്ടോളം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് സിപിഎമ്മിനൊപ്പം ചേര്‍ന്നത്.
നിഷാദിനും ജെഷീനയ്ക്കും പുറമെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.എസ് സിറാജ്, റിജോ റോയി, ഐഎന്‍ടിയുസി മോട്ടോര്‍ തൊഴിലാളി യൂണിയന് നേതാക്കളായ റോബിന് റോയ്, മിഥുന് ഷിലന്‍, ഷിബിന്‍ ആന്റണി, ടി എസ് സുധീഷ്, കെ എക്സ് ജോസഫ്, സനീഷ് സലിം എന്നിവരും സിപിഎമ്മിലെത്തി.
Discussion about this post