പാലക്കാട്: ഇറച്ചി തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെത്തല്ലൂര്‍ തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്വിമ ഹനാന് (22) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഫാത്വിമയുടെ തൊണ്ടയില്‍ ഇറച്ചിക്കഷ്ണം കുടുങ്ങിയത്. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളജില്‍ എംഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയാണ്. മാതാവ്: അസൂറ. ഭര്‍ത്താവ്: ആസിഫ്. സഹോദരങ്ങള്‍: ഹനിയ, ഹാനിത്ത്.
Discussion about this post