ന്യൂഡല്‍ഹി: ഒമിക്രോണ്‍ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഎ4, ബിഎ5 എന്നിങ്ങനെ ഒമിക്രോമിണിന്റെ രണ്ട് ഉപ വകഭേദങ്ങളെയാണ് കണ്ടെത്തിയത്. തമിഴ്നാട്ടിലും തെലങ്കാനയിലുമാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ വകഭേദങ്ങള്‍ ആഗോള തലത്തില്‍ അതിവേഗം വ്യാപിക്കുന്നുണ്ട്. ആദ്യം കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലായിരുന്നു. പിന്നീട് പല രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ആദ്യമായാണ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊറോണ വൈറസിന്റെ ഏറ്റവും വേഗത്തില്‍ വ്യാപിക്കുന്ന വകഭേദങ്ങളാണ് ഇവ. തമിഴ്നാട്ടില്‍ 19 കാരിയില്‍ ബിഎ4 വകഭേദവും തെലങ്കാനയിലെ 80 കാരനില്‍ ബിഎ5 വകഭേദവുമാണ് കണ്ടെത്തിയതെന്ന് ഇന്ത്യന്‍ സാര്‍സ് കോവ്2 ജീനോമിക് കണ്സോള്ഷ്യം പറഞ്ഞു.
രോഗികള്‍ക്ക് ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളു. വാക്സിന് രണ്ട് ഡോസും സ്വീകരിച്ചവരും യാത്രാ പശ്ചാത്തലം ഇല്ലാത്തവരുമാണ്. പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയവരുമായി ബന്ധപ്പെടവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ഐഎന്‍എസ്എസിഒജി അറിയിച്ചു.
Discussion about this post