ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കേന്ദ്രം കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്.
ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും.
കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 10 രൂപ 40 പൈസയും ഡീസല്‍ 7 രൂപ 37 പൈസയും കുറയും. കേന്ദ്രസര്‍ക്കാര്‍ കുറച്ച നികുതിക്ക് ആനുപാതികമായി പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാര്‍ കുറച്ചതിനാലാണ് ഇത്.
പാചകവാതക സിലിണ്ടറിന് 200 രൂപ സബ്സിഡി ഉജ്ജ്വല പദ്ധതിപ്രകാരം നല്‍കും. ഉജ്ജ്വല പദ്ധതിക്കു കീഴിലെ ഒമ്പതു കോടി പേര്‍ക്ക് 12 സിലിണ്ടറുകള്‍ സബ്സിഡി പ്രകാരം നല്‍കും.
Discussion about this post