പ്രകൃതിദത്ത മരുന്നായ ഇരട്ടിമധുരം കഴിക്കുമ്പോൾ ഇരട്ടി ഗുണങ്ങളാണ് ശരീരത്തിന് ഉണ്ടാകുന്നത്. ധാരാളം ബയോ ആക്ടീവ് ഘടകങ്ങളാണ് ഇരട്ടിമധുരത്തിൽ അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിൻറെ ഉപയോഗം ശരീരത്തിന് ഏറെ ഗുണങ്ങൾ പ്രധാനം ചെയ്യുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇരട്ടിമധുരം കഴിക്കുമ്പോൾ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിക്കുന്നു എന്നത്. സൂര്യൻറെ അമിതമായ അൾട്രാവൈറ്റ് രശ്മികൾ ഏൽക്കുമ്പോൾ പലപ്പോഴും നമ്മുടെ ചർമ്മങ്ങളിൽ കറുത്ത പാടുകളും മങ്ങലുകളും ഉണ്ടാകാറുണ്ട്.
എന്നാൽ ഇരട്ടി മധുരത്തിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ അധികം മെലാനിൻ പുറത്തുവിടുവാൻ സഹായിക്കുകയും അതുവഴി ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിനൊപ്പം മുടി കൊഴിച്ചിൽ തടയുവാനും, അകാല നര ഇല്ലാതാക്കുവാനും ഇരട്ടിമധുരം ഏറെ നല്ലതാണ്. ഇരട്ടി മധുരത്തിൽ അടങ്ങിയിരിക്കുന്ന ലൈക്കോറൈസ് ഓയിൽ നമ്മുടെ മുടി വളർച്ചയെ മെച്ചപ്പെടുത്തുവാനും, മുടികൊഴിച്ചിൽ താരൻ തുടങ്ങിയ പ്രശ്നങ്ങളെ അകറ്റുവാനും സഹായിക്കുന്നു. ഇതുകൂടാതെ ഇരട്ടി മധുരത്തിൽ പ്രധാനഘടകമായി ചേർന്നിരിക്കുന്ന ഗ്ലൈസി റൈസിൻ ചർമ്മത്തെ ഈർപ്പം ഉള്ളതാകുവാനും സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന എക്സ്ട്രാറ്റുകൾക്ക് ആൻറി മൈക്രോബിയൽ, ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഏറെയാണ്. അതുകൊണ്ടുതന്നെ ചൊറിച്ചിൽ, വീക്കം, അലർജി തുടങ്ങിയ പ്രശ്നങ്ങൾ അകറ്റുവാൻ ഇരട്ടിമധുരം കഴിക്കുന്നത് നല്ലതാണ്.
Discussion about this post