ഇന്ധനവില വര്‍ദ്ധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്. 23കാരനായ നിയാസാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തന്റെ ഇരുചക്രവാഹനം തള്ളിക്കൊണ്ട് നടന്ന് പ്രതിഷേധിക്കുന്നത്. നിയാസിന് കൊല്ലം കൊട്ടിയത്ത് സ്വീകരണം നല്കി.
റൈസിംഗ് കൊട്ടിയം ഭാരവാഹികളുടെ നേതൃത്വത്തിലാണ് കൊട്ടിയത്ത് നിയാസിന് വന്‍ വരവേല്‍പ്പ് നല്‍കിയത്. ഏപ്രില്‍ പതിനെട്ടിന് കാസര്‍ഗോഡ് നിന്നും നിയാസ് ബൈക്ക് ഉരുട്ടി പ്രതിഷേധ യാത്ര ആരംഭിച്ചത്. 8 ജില്ലകള്‍ പിന്നിട്ട് കൊട്ടിയത്ത് എത്തുകയായിരുന്നു.
തന്റെ ഡ്യൂക്ക് ബൈക്കാണ് ഉപയോഗിച്ചാണ് നിയാസ് പ്രതിഷേധ യാത്ര നടത്തിയത്. മൂന്നു ദിവസം കൂടി പിന്നിട്ട് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. രാവിലെ ആറ് മണിക്ക് ്ബൈക്ക് ഉരുട്ടാന്‍ തുടങ്ങിയാല്‍ വൈകീട്ടോടെ അവസാനിപ്പിക്കും. ഒരു ദിവസം 35 കിലോമീറ്ററോളം യാത്ര തുടരും. വൈകീട്ട് ആരെങ്കിലും താമസ സൗകര്യം നല്കിയാല് അവിടെ കഴിയും.അല്ലെങ്കില്‍ കൈയിലുള്ള ടെന്റ് പാതയോരത്ത് കെട്ടി അന്തിയുറങ്ങും.
കൊട്ടിയത്ത് സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ റൈസിംഗ് കൊട്ടിയം ഭാരവാഹികളും, ഓട്ടോറിക്ഷ തൊഴിലാളികള്‍, ലോഡിങ് തൊഴിലാളികള്‍, വിദ്യാര്‍ഥികളടക്കം നിരവധി പേര് പങ്കെടുത്തു. റൈസിംഗ് കൊട്ടിയത്തിന്റെ സ്നേഹാദരവായി ജനറല്‍ സെക്രട്ടറി റോയല്‍ സമീര്‍, ട്രഷറര്‍ സിദ്ദീഖ്, രക്ഷാധികാരി നസീര്‍ ഖാന്, എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു, പരിപാടിയില്‍ വൈസ് പ്രസിഡന്റ് രാജേഷ് കുമാര്‍, മീഡിയ കോഡിനേറ്റര്‍ ഷിബു റാവുത്തര്‍, ഭാരവാഹികളായ ഹിരണ്‍ ജോര്‍ജ്, സക്കീര്‍ ഉസ്താദ്, അന്‍വര്‍, സക്കീര്‍ ഹുസൈന്,സന്തോഷ് തട്ടാമല,ജോസഫ് രാജന്, സുഹൈല്‍ എന്നിവര്‍ നേതൃത്വം നല്കി.
Discussion about this post