കര്‍ണാടകയിലെ ബല്ഗാമില് കാര്‍ അപകടത്തില്‍ മരിച്ച മലയാളി ദമ്പതികള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. ദമ്പതികളായ ബിനുരാജയ്യന്‍, ഷീന എന്നിവരുടെ മൃതദേഹം ബെല്‍ഗാം സിവില്‍ ഹോസ്പിറ്റലില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി വീട്ടിലെത്തിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ നവി മുംബെയില്‍ നിന്ന് വെങ്ങാനൂരിലെ പനങ്ങോട് കിഴക്കെ വിള വീട്ടില്‍ അവധി ആഘോഷിക്കാന്‍ വരവേ ബെല്‍ഗാമിലെ ശങ്കേശ്വര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇവരുടെ കാര്‍ മറിയുകയായിരുന്നു.
Discussion about this post