മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി വില്ലേജ് ഓഫീസില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലന്‍സിന്റെ പിടിയിലായി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് സുബ്രഹ്മണ്യനാണ് കൈകൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. 4000 രൂപയാണ് സുബ്രഹ്മണ്യന് കൈക്കൂലി വാങ്ങിയത്.
സ്ഥലത്തിന്റെ പട്ടയം ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിലെത്തിയ യുവാവിനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവാസിയായ നിഥിന് റിപ്പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ നിരവധി തവണ വില്ലേജ് ഓഫീസില്‍ എത്തിയിട്ടും രേഖകള്‍ നല്‍കാതെ മടക്കി അയക്കുകയും, രേഖകള്‍ ലഭിക്കുന്നതിന് പണം ആവശ്യപ്പെടുകയുമായിരുന്നു. തിങ്കളാഴ്ച 4000 രൂപയുമായെത്തണമെന്നായിരുന്നു സുബ്രഹ്മണ്യന് യുവാവിനോട് പറഞ്ഞത്.
Discussion about this post