കൊച്ചി: 12 ജില്ലകളിലെ 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. തൃപ്പുണിത്തുറ നഗരസഭയില്‍ രണ്ട് സീറ്റുകള്‍ എല്‍ഡിഎഫില്‍ നിന്നും എന്‍ഡിഎ പിടിച്ചെടുത്തു. ഇതോടെ ഇടത് മുന്നണിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി.
കൊച്ചി കോര്‍പ്പറേഷനിലെ 62 ആം ഡിവിഷന് ബിജെപി വിജയിച്ചു. ബി.ജെ.പിയിലെ പത്മജ എസ് മേനോന് 77 വോട്ടുകള്‍ക്കാണ് സീറ്റ് നിലനിര്‍ത്തിയത്. യുഡിഎഫിന്റെ കുത്തക സീറ്റായിരുന്ന ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്. എന്നാല്‍ കൗണ്‍സിലര്‍ പിന്നീട് മരണപ്പെട്ടതിനെ തുടര്‍ന്ന് തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
അതേ സമയം, എറണാംകുളം വാരപെട്ടി പഞ്ചായത്ത് മൈലൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കെ.കെ ഹുസൈന് 25 വോട്ടുകള്‍ക്ക് വിജയിച്ചു.
Discussion about this post