തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചേക്കില്ലന്ന് സൂചന. സര്‍ക്കാരിന്റെ നിലപാടറിയാതെ കേസുകള്‍ പിന്‍വലിക്കുന്ന കാര്യം ആലോചിക്കാന്‍ സാധ്യമല്ലെന്ന നിലപാടിലാണ് പൊലീസ്. തുടര്‍ നടപടികള്‍ പിന്നീടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കെ റെയില്‍ സര്‍വ്വെയുടെ ഭാഗമായി സ്ഥാപിച്ച സര്‍വ്വെ കല്ല് പൊതുമുതല്‍ തന്നെയാണെന്നാണ് പൊലീസിന് നേരത്തെ ലഭിച്ചിട്ടുള്ള നിയമോപദേശം. എടക്കാട് സിഐക്കാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയത്.
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടല്‍ അവസാനിപ്പിച്ചെങ്കിലും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് സര്‍വേ തുടരാനാണ് തീരുമാനം.
Discussion about this post