36 വര്‍ഷം പുരുഷ വേഷം ധരിച്ചുള്ള ജീവിതം.. അവശ്വസനീയമായ ഒരു സ്ത്രീയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. 57കാരിയായ തമിഴ്നാട്ടുകാരി പേച്ചിയമ്മാളാണ് തന്റെ ജീവിതകഥ ഒടുവില്‍ തുറന്നുപറഞ്ഞത്.
വിവാഹം കഴിഞ്ഞ് 15 ദിവസത്തിന് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ നഷ്ടപ്പെടുമ്പോള്‍ പെച്ചിയമ്മാളിന് 20 വയസ്സ് മാത്രമായിരുന്നു പ്രായം. പുരുഷാധിപത്യ സമൂഹം നിലനിന്നിരുന്ന കടുനായ്ക്കന്‍പട്ടി ഗ്രാമത്തിലായിരുന്നു അവരുടെ ജനനം. പേച്ചിയമ്മാള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമവും അവര്‍ക്ക് തുടങ്ങേണ്ടി വന്നു. ഗ്രാമത്തില്‍ പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീക്ക് ജോലിയുള്ളത് ഒരു പ്രശ്നമായിരുന്നു. പേച്ചിയമ്മാള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെ ഗ്രാമവാസികള്‍ അവരെ ഉപദ്രവിക്കാന്‍ തുടങ്ങി. പീഡനങ്ങളും ലൈംഗിക പരിഹാസങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പേച്ചിയമ്മാള്‍ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പേച്ചിയമ്മാള്‍ പറഞ്ഞു.
Discussion about this post