പാലക്കാട്: തൃക്കാക്കരയില്‍ ആംആദ്മി-ട്വന്റി 20 സഖ്യത്തിന്റ വോട്ട് തേടി യുഡിഎഫ്. ട്വന്റി 20-എഎപി ഒരിക്കലും ഇടതുമായി യോജിച്ചിട്ടില്ല. ട്വന്റി 20ക്കുണ്ടായ തിക്താനുഭവം അറിയാമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു.
മത്സരത്തിനിറങ്ങുമ്പോള്‍ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന മുഖവുരയോടെയാണ് നാലാം മുന്നണിയോട് കെ സുധാകരന് വോട്ടഭ്യര്‍ത്ഥിച്ചത്. ‘തൃക്കാക്കരയില്‍ യുഡിഎഫ് വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ പിടി തോമസിനുണ്ടായതിനേക്കാള് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വിജയിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല. എതിരാളിയുടെ വോട്ട് കിട്ടിയാലും വാങ്ങുമെന്നതാണ് രീതിയെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി പോലെയുള്ള സാഹചര്യമല്ല കേരളത്തിലുള്ളതെന്നും അതിനാല്‍ നാലാം ബദലിനുള്ള സാധ്യത കേരളത്തില്‍ കുറവാണെന്നും സുധാകരന് അഭിപ്രായപ്പെട്ടു. ആം ആദ്മിക്ക് കേരളത്തില്‍ വലിയ കടന്നുകയറ്റം സാധ്യമല്ല. അതിനാല്‍ പുതിയ മുന്നണി കേരളത്തില്‍ വെല്ലുവിളിയാകില്ല. പാര്‍ട്ടി എന്ന നിലക്ക് ട്വന്റി ട്വന്റിക്ക് എതിരെ നിലപാട് എടുക്കേണ്ട സാഹചര്യം കോണ്‍ഗ്രസിനെ ഉണ്ടായിട്ടില്ല. ട്വന്റി -20 മുമ്പ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചോര്‍ച്ച ഉണ്ടാക്കിയിട്ടുണ്ടെന്നും സുധാകരന് സമ്മതിച്ചു.
Discussion about this post