തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് അതിര്‍ത്തി നിര്‍ണയിക്കാന്‍ കല്ലിടുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
കല്ലിടുന്ന പ്രവര്‍ത്തനങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ്സര്ക്കാര് നീക്കമെന്നാണ് റിപ്പോര്‍ട്ട്. സില്‍വര്‍ലൈന്‍ പദ്ധതിക്കായി കെ-റെയില്‍ കോര്പ്പറേഷന് വിവിധ സ്ഥലങ്ങളില്‍ കല്ലിടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. ഉടമയുടെ അനുമതിയോടെ, കെട്ടിടങ്ങള്‍, മതിലുകള്‍ എന്നിവിടങ്ങളില്‍ മാര്‍ക്ക് ചെയ്യാമെന്ന് കേരള റെയില്‍വെ ഡെവലപ്മെന്റ് കോര്പ്പറേഷന് നിര്‍ദ്ദേശം വച്ചെങ്കിലും ഉത്തരവില്‍ പറയുന്നത് ജിയോ ടാഗിംഗ് മാത്രമെന്നാണ്.
യുഡിഎഫും സമരസമിതിയും നടത്തിയ പ്രതിഷേധത്തിന്റെ ഒന്നാംഘട്ട വിജയമാണിതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം. സര്‍ക്കാര്‍ തെറ്റ് ചെയ്തെന്ന് സമ്മതിക്കുന്നു. പ്രതിഷേധക്കാര്‍ക്ക് എതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
Discussion about this post