തിരുവനന്തപുരം: കേരളത്തില്‍ 27ന് കാലവര്‍ഷം തുടങ്ങാന്‍ സാധ്യതയന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത് നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആവാനും സാധ്യതയുണ്ട്. മെയ് 23 മുതല്‍ മഴയ്ക്ക് അനുകൂല സാഹചര്യമാണെന്നാണ് നിഗമനം.
ഞായറാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷം എത്തിച്ചേരും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവര്‍ഷം കേരളത്തില്‍ തുടങ്ങുമെന്ന പ്രവചനം. കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും മഴ കനക്കും. വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും മെയ് 15 ഓടെ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. സാധാരണയിലും 7 ദിവസം നേരത്തെ ബംഗാള്‍ ഉള്‍കടലില്‍ കാലവര്‍ഷം എത്തിച്ചേരാനാണ് സാധ്യത. സാധാരണ മെയ് 22 ആണ് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ കാലവര്‍ഷം എത്തിച്ചേരുന്ന തീയതി. അവിടെ നിന്ന് സാധാരണയായി 10 ദിവസം എടുത്ത് ജൂണ്‍ 1 ന് ആണ് കേരളത്തില്‍ സാധാരണ കാലാവര്‍ഷം എത്തിച്ചേരാറുള്ളത്. അങ്ങനെയെങ്കില്‍ ഇത്തവണ കേരളത്തില്‍ പതിവിലും നേരത്തെ കാലവര്‍ഷം എത്തിച്ചേരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സ്വകാര്യ കാലാവസ്ഥ ഏജന്‍സി സ്കൈമെറ്റിന്റെ പ്രവചനപ്രകാരം കേരളത്തില്‍ മെയ് 26 കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യത.
Discussion about this post