കോഴിക്കോട് മോഡലും നടിയുമായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് സ്വദേശിനി ഷഹനയെയാണ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി വാടക വീട്ടിലാണ് ഷഹനയെ ജനലഴിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിലടുത്തിട്ടുണ്ട്. കൊലപാതകമാണെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post