കൊച്ചി: തൃക്കാക്കര സ്ഥാനാര്‍ഥി നിര്‍ണായ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമായിരിക്കെ പി ടി തോമസിന്റ ഭാര്യ ഉമാ തോമസ് പൊതു വേദിയില്‍. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടി നടന് രവീന്ദ്രന് നടത്തിയ സമരത്തിന്റെ വേദിയിലാണ് ഉമാ തോമസ് എത്തിയത്.
തൃക്കാക്കര തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് ഉമ തോമസ് പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതായി ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവും ദിവസങ്ങള്‍ക്ക് മുമ്പ് ഉമാ തോമസിനെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈയെടുത്ത് ഉമാ തോമസിനെ പൊതു വേദിയിലെത്തിച്ചത്.
Discussion about this post