തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാത്രി 6.30നും 11.30നും ഇടയില്‍ 15 മിനിറ്റായിരിക്കും നിയന്ത്രണം. നഗര പ്രദേശങ്ങളേയും ആശുപത്രി ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകളേയും വൈദ്യുതി നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ദേശീയ ഗ്രിഡില്‍ നിന്ന് ഇന്നും അഞ്ഞൂറുമെഗാവാട്ട് വൈദ്യുതിയുടെ കുറവ് പ്രതീക്ഷിക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ആന്ധ്രയില്‍ നിന്ന് ഇരുനൂറ് മെഗാവാട്ട് വൈദ്യുതി എത്തിക്കുന്നതോടെ നിയന്ത്രണം പിന്‍വലിക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
കല്‍ക്കരി ക്ഷാമം മൂലം താപനിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പീക്ക് അവറില്‍ 200 മെഗാവാട്ടിന്റെ കുറവാണ് ഇപ്പോഴുള്ളത്. വൈദ്യുതി ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. പ്രശ്നം പരിഹരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നും മറ്റൊരു വിതരണ കമ്പനിയുമായി കരാര്‍ ഒപ്പിട്ടുവെന്നും മന്ത്രി കെ.കൃഷ്ണന് കുട്ടി അറിയിച്ചു.
Discussion about this post