കോഴിക്കോട്: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയില്‍. ക്യാമറകളിലേക്കുള്ള കണക്ഷന് വയറും ഉപകരണങ്ങളുമാണ് നശിപ്പിച്ചത്. ഹോം സുപ്രണ്ട് പൊലീസില്‍ പരാതി നല്‍കും.
മാസങ്ങള്‍ക്ക് മുമ്പ് ആറു പെണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ചാടിപ്പോയിരുന്നു. പിന്നീട് പൊലീസിന്റെ പിടിയിലായ പെണ്‍കുട്ടികള്‍ ജീവനക്കാര്‍ക്കെതിരെയടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലത്ത് 17 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്.
Discussion about this post