കൊച്ചി: സിപിഐഎമ്മിലേക്ക് തന്നെ സ്വാഗതം ചെയ്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. വീടില്ലാത്തവര്‍ക്കാണ് അഭയം വേണ്ടത്. താനിപ്പോഴും കോണ്‍ഗ്രസ് വീട്ടിലാണ്. സ്വന്തം വീട്ടില്‍ നില്‍ക്കുന്നതിന് എന്തിന് അപമാനം തോന്നണമെന്നും കെ വിതോമസ് പറഞ്ഞു. രാഷ്ട്രീയ അഭയം നല്‍കുമെന്ന കോടിയേരിയുടെ പ്രസ്താവനയോടാണ് പ്രതികരണം.
കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് കെ.വി.തോമസ് പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് മുന്നിലുള്ളത്. തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി അദ്ധ്യക്ഷയാണ്. പദവികള്‍ എന്നത് മേശയും കസേരയുമാണ്. അത് മാറ്റി സ്റ്റൂള് തന്നാലും കുഴപ്പമില്ല. തനിക്കു ജനങ്ങള്‍ തന്ന സ്ഥാനം പോലും എടുത്ത് മാറ്റിയവരാണ് അവര്‍.
കണ്ണൂരില്‍ കാല് കുത്തിയാല്‍ കാല് കാണില്ലെന്ന് പറഞ്ഞു. ഒന്നും സംഭവിച്ചില്ലല്ലോ എന്നും കെ വി തോമസ് പറഞ്ഞു
Discussion about this post