നിരവധി ആരാധകരുള്ള താരമാണ് ഛവി മിത്തല്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് താരം തനിക്ക് സ്തനാര്‍ബുദം ബാധിച്ചതിനെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. സ്തനത്തില്‍ മുഴ കണ്ടെത്തിയതിനെ കുറിച്ചാണ് ഛവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
സ്ത്രീകള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനായി ഛവി മിത്തല്‍ സ്തനാര്‍ബുദത്തിനെതിരെയുള്ള തന്റെ യാത്രയുടെ എല്ലാ വിശദാംശങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്. നടി തന്റെ വര്‍ക്കൗട്ട് വീഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവച്ചു. ഞാന്‍ പോസിറ്റീവായാണ് ഇരിക്കുന്നത്, ഞാന്‍ സന്തോഷവതിയാണ്.. എന്ന് കുറിച്ച് കൊണ്ട് കുറിപ്പും പങ്കുവച്ചു.
സ്തനാര്‍ബുദം നേരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവതിയാണെന്നും ഛവി കുറിച്ചിരുന്നു. സര്‍ജറിയുടെ തൊട്ടുമുമ്പ് നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും താരംം പങ്കുവെച്ചു. സര്‍ജറിക്ക് ശേഷമുള്ള ഛവിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
അനസ്തീഷ്യോളജിസ്റ്റ് കണ്ണുകളടച്ച് എന്തെങ്കിലും നല്ല കാര്യത്തെ കുറിച്ച് ചിന്തിക്കൂ എന്ന് പറഞ്ഞപ്പോള്‍ സമ്പൂര്‍ണ ആരോഗ്യത്തോടെയുള്ള മനോഹരമായ തന്റെ സ്തനങ്ങളാണ് മനസില്‍ കണ്ടത് എന്നു പറഞ്ഞാണ് ഛവി കുറിപ്പ് ആരംഭിക്കുന്നത്. പിന്നെ തനിക്ക് അറിയുന്നത് കാന്‍സര്‍ മുക്തമായി എഴുന്നേറ്റു എന്നതുമാത്രമാണ് എന്നും ഛവി പറയുന്നു. നിരവധി പ്രക്രിയകള്‍ ഉള്‍പ്പെട്ട ആറ് മണിക്കൂര്‍ നീണ്ട സര്‍ജറിയാണ് കഴിഞ്ഞത്. അതു മെച്ചപ്പെടും എന്നും മോശം അവസ്ഥ കഴിഞ്ഞു എന്നതുമാണ് വലിയ കാര്യമെന്നും ഛവി പറയുന്നു.
എല്ലാവരുടെയും പ്രാര്‍ഥനകള്‍ തനിക്ക് വേണ്ട സമയമാണിത്, കാരണം താന്‍ ഏറെ വേദനയിലാണ് ഇപ്പോള്‍. മുഖത്ത് ഒരു പുഞ്ചിരിയോടെ പോരാടി വിജയിച്ച യുദ്ധത്തെ ഈ വേദന ഓര്‍മിപ്പിക്കുന്നു. എല്ലാവരുടെയും സന്ദേശങ്ങള്‍ തന്റെ കണ്ണുകളെ ഈറനണിയിക്കുന്നുണ്ട്. പ്രാര്‍ഥനകള്‍ നിര്‍ത്താനുള്ള സമയമായിട്ടില്ല- ഛവി കുറിച്ചു.
കരുത്തോടെ കൂടെ നില്ക്കുന്ന പങ്കാളിക്കും കുറിപ്പില്‍ ഛവി നന്ദി കുറിക്കുന്നുണ്ട്. ഇനിയൊരിക്കല്‍ക്കൂടി നിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു കാണരുതെന്നും ഛവി കുറിച്ചു.
വര്‍ക്കൗട്ടിന് ഇടയില്‍ ബ്രസ്റ്റിന് പരുക്കേറ്റതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഛവിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച സര്‍ജറി തീരുമാനിച്ചിരിക്കുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു. തുമാരി ദിഷ, ഏക് ചുട്കി ആസ്മ തുടങ്ങിയ സിനിമകളിലൂടെയാണ് ഛവി ശ്രദ്ധനേടുന്നത്.
മാമോഗ്രാമുകള്‍ ഉള്‍പ്പെടെ കൃത്യമായ പരിശോധനകള്‍ നടത്തി സ്തനാര്‍ബുദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തില്‍ മുഴകള്‍ കണ്ടെത്തിയാല്‍ ഒരിക്കലും അവയെ അവഗണിക്കരുതെന്നും ഛവി പറഞ്ഞു.
View this post on Instagram
Discussion about this post