തിരുവനന്തപും: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം സിപിഐഎം ഹൈജാക്ക് ചെയ്യുന്നുവെന്ന് സിപിഐയില്‍ പരാതി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം സിപിഐഎം പരിപാടിയായി മാറിയെന്നും സിപിഐയെ മാറ്റി നിര്‍ത്തുകയാണെന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു.
ഏപ്രില്‍ മൂന്ന് മുതലാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ ആരംഭിച്ചത്. കണ്ണൂരില്‍ നിന്നും ആരംഭിച്ച ആഘോഷ പരിപാടികള്‍ ഇപ്പോള്‍ തെക്കന്‍ ജില്ലകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ പരിപാടികള്‍ സിപിഐഎം ഒറ്റഅയ്ക്ക് കൈയ്യടക്കുകയാണെന്നാണ് സിപിഐ ആരോപിക്കുന്നത്. മെയ് 20നാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനം. സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടികളില്‍ ഘടക കക്ഷികള്‍ക്ക് ഒരു റോളും നല്‍കുന്നില്ലെന്നാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പരിപാടികള്‍ സിപിഐഎം ഹൈജാക്ക് ചെയ്തുവെന്ന് മാത്രമല്ല പാര്‍ട്ടി പരിപാടിയാക്കി മാറ്റിയെന്നാണ് വിമര്‍ശനം.
നേരത്തെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ കഴക്കൂട്ടം കരിച്ചാറയില്‍ പൊലീസ് ബൂട്ടിട്ട് ചവിട്ടിയതിനെതിരെയും സിപിഐ നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവം സര്‍ക്കാറിന് ചീത്തപ്പേര് ഉണ്ടാക്കിയെന്നും പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നു. ഇങ്ങിനെയാണോ പൊലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നായിരുന്നു അംഗങ്ങളുടെ ചോദ്യം. സില്‍വര്‍ പദ്ധതി വേണമെങ്കിലും ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതി നടപ്പാക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.
Discussion about this post