മലപ്പുറം: മലപ്പുറം പാണമ്പ്രയില്‍ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യം ചെയ്തതിന് യുവാവ് നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ സൈബര്‍ ആക്രമണവും. ഇതേ തുടര്‍ന്ന് പ്രാദേശിക മുസ്ലീം ലീഗ് നേതാവ് റഫീഖ് പാറക്കലിനെതിരെ സഹോദരിമാരായ അസ്നയും ഹംനയും പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്കി.
കഴിഞ്ഞ ദിവസമാണ് മലപ്പുറം പാണമ്പ്രയില്‍ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്ത പെണ്‍കുട്ടികളെ തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീര്‍ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചത്. പരാതിയില്‍ നിസാര വകുപ്പുകളില്‍ മാത്രം കേസെടുത്ത തേഞ്ഞിപ്പലം പൊലീസ് മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ള പ്രതി ഇബ്രാഹിം ഷബീറിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. അഞ്ചിലേറെ തവണ പ്രതി മുഖത്തടിച്ചുവെന്ന് പരാതി പറഞ്ഞിട്ടും പൊലീസ് തങ്ങളെ വേണ്ടരീതിയില്‍ കേള്‍ക്കാന്‍ പോലു തയ്യാറായില്ലെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചു. വിവാദമായതോടെ പൊലീസ് വീണ്ടും മൊഴിയെടുക്കാന്‍ തയ്യാറായി. ഇന്നലെ തേഞ്ഞിപ്പലം പൊലീസ് പെണ്‍കുട്ടികളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
Discussion about this post