തിരുവനന്തപുരം: പ്രതിദിന കേസുകളില്‍ കേരളം രാജ്യത്ത് ഇപ്പോഴും മുന്നില്‍ തന്നെയുണ്ടെന്ന് കണക്കുകള്‍. ഏപ്രിലില്‍ മാത്രം കേരളത്തില്‍ 7039 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പഴയ മരണം ഇപ്പോഴും കൂട്ടത്തോടെ പട്ടികയില്‍ കയറ്റുന്നതിനാല്‍ മരണക്കണക്കിലും കേരളം മുന്നില്‍ തുടരുകയാണ്.
പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് കേരളം നിര്‍ത്തിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 നും 350 നും കേസുകള്‍ കേരളത്തിലുണ്ട്. ഏപ്രില്‍ 19തിന് 355 കേസുകളുണ്ടായി. ഏപ്രിലില്‍ മാത്രം ആകെ 7039 കേസുകളുണ്ടായി. പഴയവ ഉള്‍പ്പടെ 898 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഡല്‍ഹിയെ അപേക്ഷിച്ച് കേരളത്തില്‍ പ്രതിദിന കേസുകളില്‍ പ്രകടമായ വളര്‍ച്ചയില്ല എന്നത് ആശ്വാസമാണ്. പക്ഷെ കേസുകള്‍ ഒരേ നിലയില്‍ ആഴ്ച്ചകളായി തുടരുകയാണ്. അതേസമയം കൊച്ചില്‍ കേസുകള്‍ നേരിയ തോതില്‍ ഉയരുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വാക്സിനേഷന് പഴയ പടിയാക്കാന്‍ പ്രത്യേകം ശ്രദ്ധയൂന്നുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.
Discussion about this post