തിരുവനന്തപുരം വാമനപുരം നദിയില്‍ മേലാറ്റുമൂഴി ക്ഷേത്രത്തിനു സമീപം കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളിലൊരാള്‍ മുങ്ങിമരിച്ചു. ഈസ്റ്റ് ഫോര്‍ട്ട് സ്വദേശി ശബരി എന്ന 21കാരനാണ് മരിച്ചത്.
ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു മൂന്നുപേരും. വെഞ്ഞാറമൂട് ഫയര്‍ഫോഴ്സ് എത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Discussion about this post