സില്‍വര്‍ ലൈന്‍ പാനല്‍ ചര്‍ച്ചയുടെ അന്തിമ പട്ടികയായി. പട്ടികയില്‍ മോഡററ്റര്‍ ശാസ്ത്രസാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രഫ.കെ.പി.സുധീറിനെയും ഇടതു വിമര്ശകന് ജോസഫ് സി.മാത്യുവിനെയും ഒഴിവാക്കി. ദേശീയ റെയില്‍വേ അക്കാദമിയിലെ വകുപ്പുമേധാവി മോഹന്‍ എ.മേനോനാണു പുതിയ മോഡറേറ്റര്‍. ജോസഫ് സി.മാത്യുവിനു പകരം പരിസ്ഥിതി പ്രവര്ത്തകന് ശ്രീധര്‍ രാധാകൃഷ്ണനെ ഉള്‍പ്പെടുത്തി.
മോഡറേറ്ററെ മാറ്റിയത് അദ്ദേഹത്തിന്റെ തിരക്ക് മൂലമാണെന്നു വിശദീകരിക്കുന്നുണ്ടെങ്കിലും ജോസഫ് സി.മാത്യുവിനെ മാറ്റിയതിന്റെ കാരണം കെ-റെയില്‍ അധികൃതര്‍ വെളിപ്പെടുത്തിയില്ല. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സല്‍ സജി ഗോപിനാഥിനെ തിരക്കുമൂലം നേരത്തേ മാറ്റിയിരുന്നു. ഇദ്ദേഹത്തിനു പകരം സാങ്കേതിക സര്‍വകലാശാല മുന്‍ വിസി ഡോ.കുഞ്ചെറിയ പി.ഐസക്കിനെ ഉള്‍പ്പെടുത്തി. 28നു താജ് വിവാന്തയിലാണു സംവാദം.
മോഹന്‍ എ.മേനോന് (മോഡറേറ്റര്‍), അലോക് കുമാര്‍ വര്‍മ, പ്രഫ.ആര്.വി.ജി.മേനോന്, സുബോധ്കുമാര്‍ ജെയിന് (റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം), ഡോ.കുഞ്ചെറിയ പി.ഐസക്, ശ്രീധര്‍ രാധാകൃഷ്ണന്, എസ്.എന്‍.രഘുചന്ദ്രന്‍നായര്‍ (തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ്) എന്നിവരാണ് പങ്കെടുക്കുന്നവര്‍.
Discussion about this post