കണ്ണൂര്‍: പുന്നോല്‍ കെ.ഹരിദാസന് വധക്കേസിലെ പ്രതിക്കു വാടക വീടു നല്‍കിയതില്‍ അറസ്റ്റിലായ രേഷ്മയെ, ജോലി ചെയ്തിരുന്ന അമൃതവിദ്യാലയത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. ഇംഗ്ലീഷ് ഇന്‍സ്ട്രക്ടറായാണ് രേഷ്മ ജോലി ചെയ്തിരുന്നത്. രേഷ്മ രാജി സമര്‍പ്പിച്ചതായും സൂചനയുണ്ട്.
കേസില്‍, രേഷ്മയ്ക്കു ജാമ്യം ലഭിച്ചിരുന്നു. ഇതിനു പിന്നാലെ, പൊലീസ് മാനുഷിക പരിഗണന നല്‍കിയില്ലെന്നും സിപിഐഎമ്മിന്റെ ഉന്നതനേതാക്കളും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടി രേഷ്മ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു.
Discussion about this post