‘ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടതായിട്ടുള്ള വീട് വില്‍പ്പനയ്ക്ക്. 3,39,000 ഡോളറിനാണ് ഈ വീട് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. അതായത് ഏകദേശം 2.5 കോടി രൂപയാണ് വില.
യുഎസിലെ മൈന്‍ തീരത്തിനടുത്താണ് വീട് സ്ഥിതി ചെയ്യുന്നത്. അക്കാഡിയ നാഷണല്‍ പാര്‍ക്കിനും കനേഡിയന്‍ അതിര്‍ത്തിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപിലാണ് ഈ ചെറിയ വീട് സ്ഥിതി ചെയ്യുന്നത്. വീട് പൂര്‍ണ്ണമായും ഒറ്റപ്പെട്ടതാണ്. പക്ഷേ കടലിന്റെ അതിമനോഹരമായ കാഴ്ചയിലേക്കാണ് വീടിന്റെ വാതില്‍ തുറക്കുന്നത്.
Discussion about this post