സിപിഐഎം പ്രവര്ത്തകന് പുന്നോല്‍ ഹരിദാസനെ വധിച്ച കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ വീടിനരികെ ഒളിവില്‍ താമസിച്ചതും പ്രതിയുടെ അറസ്റ്റിനെത്തുടര്‍ന്ന് വീടിനു നേരെ ആക്രമണമുണ്ടായതും സിപിഐഎമ്മിനെയും പോലീസിനെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതിക്കായി നാടുമുഴുവന്‍ പോലീസ് തെരച്ചില്‍ നടത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ വീടിന് തൊട്ടപ്പുറത്ത് പ്രതി ഒളിവിലായിരുന്നെന്ന് പോലീസിന് കണ്ടെത്താന്‍ കഴിയാതെ പോയി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് നിജില്‍ ദാസ് ഒളിവില്‍ താമസിച്ച പിണറായി പാണ്ട്യാലമുക്കിലെ രയരോത്ത് പൊയില്‍ എന്ന വീട്.
Discussion about this post