ലോകത്തിലെ ഏറ്റവും വിദൂര സ്ഥലത്ത് ജോലി അന്വേഷിക്കുന്ന എല്ലാവര്ക്കും സന്തോഷവാര്‍ത്ത. യുകെ ആസ്ഥാനമായുള്ള ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് പോസ്റ്റ് ഓഫീസിലേക്കും മ്യൂസിയത്തിലേക്കും ജീവനക്കാരെ നിയമിക്കുന്നു. നിയമിക്കപ്പെടുന്നവര്‍ക്ക് അഞ്ച് മാസം അന്റാര്‍ട്ടിക്ക ദ്വീപില്‍ അഞ്ച് മാസം ചെലവഴിക്കാം! യുകെ അന്റാര്‍ട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പോര്‍ട്ട് ലോക്ക്റോയിലെ ഗൗഡിയര്‍ ദ്വീപിലാണ് ഈ പോസ്റ്റോഫീസ് ഉള്ളത്. ഗിഫ്റ്റ് ഷോപ്പ് അസിസ്റ്റന്റ്, ബേസ് ലീഡര്‍, ഷോപ്പ് മാനേജര്‍, ഒരു പോസ്റ്റ് ഓഫീസ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Discussion about this post