രാജ്യത്തെ പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും ചിത്രീകരിക്കുന്ന ‘പ്രധാനമന്ത്രി സംഗ്രഹാലയ’ മ്യൂസിയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ആദ്യ ടിക്കറ്റ് വാങ്ങിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യൂസിയം രാജ്യത്തിനു സമര്‍പ്പിച്ചത്. പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായ ഡല്‍ഹിയിലെ തീന് മൂര്‍ത്തി ഭവനിലാണു കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 306 കോടി രൂപ മുതല്‍ മുടക്കില്‍ പുതിയ മ്യൂസിയം തയാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാര്‍ക്കും വേണ്ടിയുള്ള സമര്‍പ്പിത മ്യൂസിയമാണിത്.
Discussion about this post