കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മരിച്ച ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗമണ്‍ എടമുള സ്വദേശി റൂബിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇന്നലെ വൈകിട്ട് ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇന്നു പൊലീസ്, കോടതി നടപടികള്‍ കൂടി പൂര്‍ത്തിയാക്കി എന്‍ഒസി ലഭിക്കുന്നതോടെ ബദാസായിദിലുള്ള മൃതദേഹം ബനിയാസ് ആശുപത്രിയിലേക്കു മാറ്റും. ഇവിടെ എംബാമിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം ഇന്ത്യന്‍ എംബസിയില്‍നിന്ന് പാസ്പോര്‍ട്ട് റദ്ദാക്കി മൃതദേഹം നാളെ നാട്ടില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മകന് സഞ്ജു മുഹമ്മദ് പറഞ്ഞു.
Discussion about this post