ഇടുക്കി: കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ പിങ്ക് കഫേ തുറന്നു. പിങ്ക് കഫേയുടെ പ്രവര്‍ത്തനം മൂന്നാറിലെ ടൂറിസത്തിന് ഏറെ ഗുണകരമായി മാറുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മൂന്നാര്‍ കെ എസ് ആര് ടി സി ഡിപ്പോയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ച പിങ്ക് കഫേയുടെ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീ പിങ്ക് കഫേ കിയോസ്കുകളുടെ ഭക്ഷണശാല ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൂന്നാര്‍ കെ എസ് ആര് ടി സി ഡിപ്പോയിലും പിങ്ക് കഫേ കിയോസ്ക്കിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.
അഡ്വ.എ രാജ എം എല്‍ എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മൂന്നാറിലെത്തുന്നവര്‍ക്ക് പിങ്ക് കഫേ വഴി രുചികരമായ ഭക്ഷണം ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. രാത്രി പതിനൊന്ന് മണി വരെ പിങ്ക് കഫേ പ്രവര്‍ത്തിക്കും. ലഘു നാടന്ഭക്ഷണങ്ങള്ക്ക് പുറമെ ഇതര ഭക്ഷണവിഭവങ്ങളും പിങ്ക് കഫേ വഴി ലഭ്യമാകും.
Discussion about this post