തമിഴ്നാട് മുന്‍മുഖ്യമന്ത്രിയായിരുന്ന ജെ.ജയലളിത മരിച്ചിട്ട് ആറ് വര്‍ഷത്തോളമായിട്ടും മരണത്തിനു പിന്നില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്. 2016 ഡിസംബര്‍ അഞ്ചിനു രാത്രി പതിനൊന്നരയോടെയായിരുന്നു അപ്പോളോ ആശുപത്രിയില്‍ ജയലളിതയുടെ മരണം. ജയലളിതയുടെ ആശുപത്രിവാസക്കാലം മുതല്‍ മരണം വരെയുള്ള കാര്യങ്ങളില്‍ അന്ന് മുതലേ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്.
2016 സെപ്റ്റംബര്‍ 22നായിരുന്നു ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 75 ദിവസത്തോളം ആശുപത്രിയില്‍ കിടന്ന ശേഷമാണ് ജയലളിത മരണത്തിന് കീഴടങ്ങിയത്. അന്ന് മുതല്‍ പ്രചരിക്കുന്ന പലവിധ അഭ്യൂഹങ്ങള്‍ക്കും ഉത്തരം വൈകാതെയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് തമിഴകത്ത് നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. ജയയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖ സ്വാമി കമ്മീഷന്റെ ഇപ്പോഴത്തെ ഇടപെടലാണ് അതിന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഡല്‍ഹി എയ്സില്നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ കമ്മിഷനെ സഹായിക്കാനായെത്തിയതോടെ അന്വേഷണം അതിവേഗത്തിലാണ് നടക്കുന്നത്. അധികാം വൈകാതെ അന്തിമ റിപ്പോര്‍ട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കയ്യിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും ചിലരില്‍നിന്നു കൂടി മൊഴിയെടുക്കുന്നതോടെ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
Discussion about this post