ബംഗളൂരു: ബംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. യുവതിയുടെ പരാതിയില്‍ നാല് പ്രൊഫഷണല്‍ നീന്തല്‍ താരങ്ങളെ ബംഗളൂരു സഞ്ജയ്നഗര്‍ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
മാര്‍ച്ച് 24 വ്യാഴാഴ്ചയാണ് സംഭവം. പ്രതികളിലൊരാളായ രജത്തുമായി ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി ന്യൂ ബിഇഎല്‍ റോഡിലെ ഒരു ഹോട്ടലില്‍ ഇയാളെ കണ്ടുമുട്ടുകയുമായിരുന്നു. പിന്നീട്, രജത് യുവതിയെ തന്റെ മുറിയിലേക്ക് ക്ഷണിച്ചു. തുടര്‍ന്നായിരുന്നു പീഡനം. മുറിയിലെത്തിയ ശേഷം നാല് യുവാക്കളും തന്നെ മാറിമാറി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
ഡല്‍ഹി സ്വദേശികളായ രജത്, ശിവ് റാണ, ദേവ് സരോഹ, യോഗേഷ് കുമാര്‍ എന്നിവരാണ് പ്രതികള്‍. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവതി തനിക്ക് മര്‍ദനമേറ്റതായും പരാതിയില്‍ പറയുന്നു. സുഹൃത്തുക്കളെ വിളിച്ച് സഹായം തേടിയാണ് യുവതി രക്ഷപ്പെട്ടത്. തുടര്‍ന്ന് സഞ്ജയ്നഗര്‍ പോലീസില്‍ പരാതി നല്കി.
യുവതിയുടെ വൈദ്യപരിശോധനയില്‍ ലൈംഗികാതിക്രമവും ബലാത്സംഗവും സ്ഥിരീകരിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. നീന്തല്‍ പരിശീലനത്തിന്റെ ഭാഗമായാണ് പ്രതികള്‍ ബംഗളൂരുവില്‍ മുറി വാടകക്കെടുത്ത് താമസിച്ചിരുന്നത്.
യുവതി പോലീസില്‍ പരാതി നല്കിയതറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. എന്നാല്‍ പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.
Discussion about this post