കെഎസ്ആര്‍ടിസി ബസില്‍ വച്ച് അപമര്യാദയായി പെരുമാറിയ ആളെ ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് 21കാരി. കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിനിയായ പി.ടി.ആരതിയാണ് തനിക്ക് നേരെ അതിക്രമം നടത്താന്‍ ശ്രമിച്ച മാണിയാട്ട് സ്വദേശി രാജീവനെ (52) പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ആരതിയോട് പ്രതി മോശമായി പെരുമാറിയത്. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. ഇതിനിടെ മോശം പെരുമാറ്റം അനുഭവപ്പെട്ടതോടെ മാറി നില്ക്കാന് ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ലെന്ന് ആരതി പറഞ്ഞു. ബസിലെ മറ്റ് യാത്രക്കാരും സംഭവത്തോട് പ്രതികരിച്ചില്ല. ഇതോടെ ഫോണില്‍ പിങ്ക് പൊലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇത് അറിഞ്ഞതോടെ ബസ് കാഞ്ഞങ്ങാട് ടൗണിലെത്തിയപ്പോള്‍ രാജീവന് ഇറങ്ങിയോടുകയായിരുന്നു. പ്രതിയെ പിടികൂടണമെന്ന് ഉറപ്പിച്ച് ആരതിയും പിന്നാലെ ഓടി. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. രക്ഷപ്പെട്ടാല്‍ പരാതി നല്കുമ്പോള് ഒപ്പം ചേര്‍ക്കാന്‍ ഇയാളുടെ ഫോട്ടോയുമെടുത്തു.
ഇതിനിടെ രക്ഷപ്പെടാനായി രാജീവന് ഒരു ലോട്ടറി കടയില്‍ കയറി നിന്നു. ഇത് മനസിലാക്കിയ ആരതി സമീപത്തെ കടക്കാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് എല്ലാവരും എത്തി രാജീവനെ തടഞ്ഞുനിര്‍ത്തുകയും വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു
Discussion about this post