തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഇന്ന് തുടങ്ങും. രാവിലെ 9.45 മുതല്‍ 11.30 വരെയാണ് പരീക്ഷാ സമയം. 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ഥികളുമാണ് പരീക്ഷയെഴുതുന്നത്. ഏപ്രില്‍ 29വരെയാണ് പരീക്ഷ. മെയ് 3 മുതല്‍ 10 വരെയാണ് ഐടി പ്രാക്ടിക്കല്‍ പരീക്ഷ.
സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ഇന്നലെ മുതല്‍ തുടങ്ങി . 4,33,325 വിദ്യാര്‍ത്ഥികളാണ് കേരളത്തിനകത്തും പുറത്തുമായി പ്ലസ്ടു പരീക്ഷ എഴുതുന്നത്.
Discussion about this post