കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയില്‍. വിചാരണ കോടതി ഉത്തരവിനെതിരെയാണ് കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് കന്യാസ്ത്രീ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നത്.
ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ ഉത്തരവിനെതിരെ സര്‍ക്കാരും അപ്പീല്‍ നല്കി. എ.ജി.ക്ക് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്കണമെന് DGP റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Discussion about this post