ജയ്പൂര്‍: ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ വനിതാ ഡോക്ടര്‍ ആത്മഹത്യചെയ്തു. രാജസ്ഥാനിലെ ദൗസ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ അര്‍ച്ചന ശര്‍മ്മ(42) ആണ് ആത്മഹത്യ ചെയ്തത്.
യുവതിയെ ചികിത്സിച്ച ആശുപത്രിയുടെ ഉടമ കൂടിയാണ് അര്‍ച്ചന ശര്‍മ്മ. ബുധനാഴ്ച താമസസ്ഥലത്തെ മുറിയിലാണ് ഡോക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഗര്‍ഭിണിയുടെ മരണത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഡോക്ടര്‍ ജീവനൊടുക്കിയത്. അതേസമയം, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരെയും കൊന്നിട്ടില്ലെന്നും യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. പ്രസവാനന്തര രക്തസ്രാവം മൂലമാണ് യുവതി മരിച്ചതെന്നും മരണം തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് ഗര്‍ഭിണി മരിച്ചത്. ഡോക്ടറുടെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഡോക്ടര്‍ക്കെതിരേ ലാല്‍സോട്ട് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Discussion about this post