തിരുവനന്തപുരം: ഇന്നും നാളെയും സംയുക്ത ട്രേഡ് യൂണിയനുകള്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ തടസരഹിത വൈദ്യുതി വിതരണത്തിന് കെഎസ്ഇബി. എല്ലാ സെക്ഷന്‍ ഓഫീസ് പരിധിയിലും തടസരഹിത വൈദ്യുതി വിതരണത്തിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചു. എല്ലാ വകുപ്പ് മേധാവികളോടും ഉന്നത ഉദ്യോഗസ്ഥരോടും ഈ ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകണമെന്നും ഓഫീസുകളുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പണിമുടക്ക് ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബോര്‍ഡിന്റെ ബ്രേക്ക് ഡൗണ്‍ / ഫാള്‍ട്ട് റിപ്പയര്‍ ടീമുകളെ സജ്ജമാക്കി നിര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണിമുടക്ക് ദിവസങ്ങളില്‍ സാധാരണ ദിവസങ്ങളിലെ പോലെതന്നെ ബോര്‍ഡിന്റെ കസ്റ്റമര്‍ കെയര്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതായിരിക്കും. വൈദ്യുതി തടസ്സം ഉണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് 1912 എന്ന ടോള്‍ഫ്രീ നമ്പറില്‍ പരാതികള്‍ അറിയിക്കാവുന്നതാണ്. ബോര്‍ഡ് ആസ്ഥാനത്ത് ഇതിനായി സജ്ജീകരിച്ചിട്ടുള്ള കണ്ട്രോള് റൂമുകളിലേക്ക് 0471 2448948, 9446008825 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. ബോര്‍ഡിന്റെ വാട്സ്ആപ് സംവിധാനങ്ങളിലൂടെയും പരാതികള്‍ അറിയിക്കാം
തിരുവനന്തപുരം – 9446008011,എറണാകുളം – 9446008201 ,കോഴിക്കോട് – 9446008204, കണ്ണൂര്‍ – 9496010000 എന്നീ നമ്പരുകളിലൂടെ ചീഫ് എന്‍ജിനീയര്‍മാരെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം – 9446008907, തൃശൂര്‍ – 9446008309, കാട്ടാക്കട – 9446008019, മഞ്ചേരി – 9446008321, കൊല്ലം – 9446008267 ,പാലക്കാട് – 9446008314 ,കൊട്ടാരക്കര – 9446008271, ഷൊര്‍ണൂര്‍ – 9446008318, കോട്ടയം – 9446008279 ,തിരൂര്‍ – 9446008325, പാല – 9446008302 ,നിലമ്പൂര്‍ – 9496010106 ,പത്തനംതിട്ട – 9446008275, കോഴിക്കോട് – 9446008332 ,ആലപ്പുഴ – 9496008645 ,വടകര – 9446008336, ഹരിപ്പാട് – 9496008998 ,കല്പറ്റ – 9446008329, എറണാകുളം – 9446008288 ,ശ്രീകണ്ഠാപുരം – 9446008343, ഇരിഞ്ഞാലക്കുട – 9446008305, കണ്ണൂര്‍ – 9446008339, പെരുമ്പാവൂര്‍ – 9446008292 ,കാസര്‍ഗോഡ് – 9446008345, തൊടുപുഴ – 9446008297 എന്നീ നമ്പരുകളിലൂടെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരെ ബന്ധപ്പെടാം.
Discussion about this post