അംബികാപൂര്‍: ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ ഒരാള്‍ തന്റെ ഏഴുവയസ്സുകാരിയായ മകളുടെ മൃതദേഹം തോളില്‍ ചുമക്കുന്ന വീഡിയോ വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദിയോയെ അന്വേഷണത്തിന് ഉത്തരവിട്ടു.
ലഖന്പൂര് ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വെള്ളിയാഴ്ച രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്. മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് അച്ഛന് മകളുടെ മൃതദേഹം തോളിലിട്ട് നടന്നുപോയതെന്നാണ് റിപ്പോര്‍ട്ട്.
അംദാല ഗ്രാമത്തിലെ ഈശ്വര്‍ ദാസ് എന്നയാളാണ് രോഗബാധിതയായ മകള്‍ സുരേഖയെ ലഖന്പൂര് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചത്. പെണ്‍കുട്ടിയുടെ ഓക്സിജന്റെ അളവ് വളരെ കുറവായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടിക്ക് കടുത്ത പനി ഉണ്ടായിരുന്നു. ചികിത്സ ആരംഭിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളാവുകയും രാവിലെ 7:30 ഓടെ മരിക്കുകയും ചെയ്തുവെന്ന് ഡോക്ടര്‍ പറഞ്ഞു. മൃതദേഹം കൊണ്ടുപോകാന്‍ വാഹനം ഉടനെത്തുമെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. വാഹനം 9.20ന് എത്തിയെങ്കിലും അപ്പോഴേക്കും മൃതദേഹവുമായി പിതാവ് പോയിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.
കുട്ടിയുടെ മൃതദേഹവുമായി അച്ഛന് പോകുന്ന വീഡിയോ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായി. ഇതേ തുടര്‍ന്ന്, വെള്ളിയാഴ്ച ജില്ലാ ആസ്ഥാനമായ അംബികാപൂരിലെത്തിയ ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദിയോ, വിഷയം അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസറോട് ആവശ്യപ്പെട്ടു.
Surguja: Chhattisgarh Health Min TS Singh Deo orders probe after video of a man carrying body of his daughter on his shoulders went viral
Concerned health official from Lakhanpur should have made the father understand to wait for hearse instead of letting him go, Deo said(25.3) pic.twitter.com/aN5li1PsCm
— ANI MP/CG/Rajasthan (@ANI_MP_CG_RJ) March 26, 2022
Discussion about this post