കെ റെയിലില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വീട് കയറി പ്രചാരണത്തിന് തുടക്കമിടാന്‍ ഡിവൈഎഫ്ഐ. ‘കെ റെയില്‍ വരണം, കേരളം വളരണം’ എന്ന ടാഗ് ലൈനോടെയാണ് പ്രതിരോധപ്രചാരണം. കെ റെയിലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ ഡിവൈഎഫ്ഐ രംഗത്തെത്തിയത്.
രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്ന ബാധിത പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളും കയറിയിറങ്ങി ലഘുലേഖകളും വിതരണം ചെയ്യാനാണ് തീരുമാനം. കണ്ണൂര്‍ ജില്ലയില്‍ കെ-റെയില്‍ പ്രതിഷേധം രൂക്ഷമായ പയ്യന്നൂര്‍, തളാപ്പ്, മാടായി പ്രദേശങ്ങളില്‍ നേതാക്കള്‍ നേരിട്ടെത്തി സാഹചര്യങ്ങള്‍ വിശദീകരിക്കും.
അതേസമയം, കെ റെയിലില്‍ പ്രതികരിക്കില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യങ്ങളോട് യെച്ചൂരി മറുപടി പറഞ്ഞില്ല. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് ചോദിക്കൂ, ഞാന്‍ പറയാം. ഇതില്‍ ഞാന്‍ മറുപടി പറയില്ലെന്ന് നേരത്തേ പറഞ്ഞതല്ലേ – യെച്ചൂരി പറയുന്നു.
Discussion about this post